ഇടനെഞ്ചിലെ അൾത്താരയിൽ
ഇടനെഞ്ചിലെ അൾത്താരയിൽ-
ഇടയാ വന്നണയേണമേ....
ഇനിയെന്നിലെ പറുദീസയിൽ-
ബലിയായ് നീ നിറയേണമേ....
അധരമേ മാറൂ അരുളിക്കയായ്....
ഹൃദയമേ തീരൂ പൊൻകാസയായ്....
ബലിയിൽ ഈ പള്ളിയങ്കണം....
സ്വർഗീയ ദേവാങ്കണം....
ബലിപീഠത്തിൻ വേദിയോ....
ദൈവത്തിൻ സിംഹാസനം....(2)
മണിഗോപുരം മുഴക്കി....
ഉയരത്തെ വരവേൽക്കും നാദം....
ആ നേരമല്ലോ വിരിഞ്ഞൂ....
ആത്മാവിൽ ഒരു ലില്ലി മെല്ലെ....
ആ ലില്ലി തൻ നൈർമ്മല്യമെൻ....
ആജീവനാന്തം വരാൻ....
ബലി ഇടയായിട്ടട്ടെ....
(ബലിയിൽ ഈ....)
ഗോഥിക് ജനാലകൾ തൂവി....
ദ്യോവിന്റെ വർണ്ണ പ്രകാശം....
ആ വീചി കാണും നിമിഷം....
റൂഹായിലൊഴുകും ഹൃദന്തം....
തിരുവോസ്തിയാൽ നറുവീഞ്ഞിനാൽ....
ഈ ദിവ്യകാരുണ്യവും....
അനുഗ്രഹമാകണമേ....
(ബലിയിൽ ഈ....)
Heart touching Lyrics and Heart beating melody: Rajesh Athikkayam & Mathew Koyickal you both have wonderful chemistry in music..Angel Sangeeth & Sheril Mathew you both are having Blessed Voice. Thanks go to whole Crew >>GOD BLESS YOU ALWAYS<<
ReplyDelete