Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ
Yeshuvee ninne vilichu Karuthekum nin karamen tholil Pathichu Dhukham maranju En mizhikal niranjozhuki (Hridayam) Kurishukaloronnaay perukumpol Avashathayaal chuttum nookki njan Kadamonnum veettaan kazhiyaathe Padivaathil mutti thalarumpol Kaalakkedaanennodhi ellarum
Vegam ennil ninnakalumpol
Naanakkedinte neerathth aarum
Thelaashvaasam nalkaanillaathaay Krooshilekkonnu nookki njan (Hridayam) Sahajaree njan ennum snehichu Avaruyaraan nanaay yatnichu Pakalum raavum njan prarthichu Samayam njan eere pankittu Enne thedaanaanum koode nilkaanum Varumallo avarennaashichu Panamilaathaayi bhalamilaathaayi Aarkum vendaathoru vepilayaay Daivathin sneham oorthu njan (Hridayam)
യേശുവേ നിന്നെ വിളിച്ചു
കരുത്തേകും നിൻ കരമെൻ തോളിൽ
പതിച്ചു ദുഃഖം മറന്നു
എൻമിഴികൾ നിറഞ്ഞൊഴുകി
കുരിശുകളോരോന്നായ് പെരുകുമ്പോൾ
അവശതയാൽ ചുറ്റും നോക്കി ഞാൻ
കടമൊന്നും വീട്ടാൻ കഴിയാതെ
പടിവാതിൽ മുട്ടിത്തളരുമ്പോൾ
കാലക്കേടാണെന്നോതിയെല്ലാരും
വേഗം എന്നിൽ നിന്നകലുമ്പോൾ
നാണക്കേടിന്റെ നേരത്താരും തെ-
ല്ലാശ്വാസം നൽകാനില്ലാതായ്
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാൻ (ഹൃദയം..)
സഹജരെ ഞാനെന്നും സ്നേഹിച്ചു
അവരുയരാൻ നന്നായ് യത്നിച്ചു
പകലും രാവും ഞാൻ പ്രാർത്ഥിച്ചു
സമയം ഞാനേറെ പങ്കിട്ടു
എന്നെ തേടാനും കൂടെ നിൽക്കാനും
വരുമല്ലോ അവരെന്നാശിച്ചു
പണമില്ലാതായി ബലമില്ലാതായി
ആർക്കും വേണ്ടാക്കറിവേപ്പിലയായി
ദൈവത്തിൻ സ്നേഹമോർത്തുഞാൻ (ഹൃദയം..)
Comments
Post a Comment