കുടുംബപ്രതിഷ്‌ഠാ ജപം (മാസാദ്യ വെള്ളിയാഴ്ച് ചൊല്ലേണ്ടത് ) | First Friday Kudumba Prathishta Japam ( Prayer )

 ക്രിസ്തീയ കുടുംബങ്ങളിൽ വാഴുവാനുള്ള ആഗ്രഹം ഭാഗ്യവതിയായ മർഗ്ഗരീത്താമറിയത്തോടും വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുള്ള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ഇപ്പോൾ തുടങ്ങി അങ്ങക്ക് ഇഷ്ടമുള്ള ജീവിതം നയിക്കാൻ ഞങ്ങൾ മനസ്സാകുന്നു. ഈ ലോകജീവിതത്തിൽ ഏതെല്ലാം സുകൃതങ്ങൾ അഭ്യസിച്ചാൽ സമാധാനം തരുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങൾ ഈ കുടുംബത്തിൽ സമൃദ്ധമായി വളരുന്നതിന് ഞങ്ങൾ യത്നിക്കുന്നതാണ്. അങ്ങു ശപിച്ചിരിക്കുന്ന ലോകാരൂപിയെ ഞങ്ങളിൽ നിന്ന് ദൂരത്തിൽ അകറ്റുന്നതിനു ഞങ്ങൾ ആഗ്രഹിക്കുന്നു.









x

ഞങ്ങളുടെ വിശ്വാസത്തിന്റെ ആത്മാർത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും, അങ്ങയോടുള്ള ഉജ്ജ്വലമായ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളിലും വാഴണമേ ഈ സ്നേഹാഗ്നി കൂടെക്കൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണംവഴി അധികമധികം ഉജ്ജ്വലിപ്പിക്കുന്നതിനു ഞങ്ങൾ പരിശ്രമിക്കും.


ഓ ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളിൽ അധ്യക്ഷപീഠം അലങ്കരിക്കുവാൻ അങ്ങു മനസ്സാകണമേ. ഞങ്ങളുടെ ആത്മീയവും ലൗകീകവുമായ സംരംഭങ്ങളെ അങ്ങ് ആശീർവദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെയും ആകുലചിന്തകളെയും ഞങ്ങളിൽ നിന്ന് അകറ്റണമേ. ഞങ്ങളുടെ സന്തോഷങ്ങളെ അങ്ങ് സംശുദ്ധമാക്കണമേ. ഞങ്ങളുടെ ക്ലേശങ്ങളെ ലഘൂകരിക്കണമേ ഞങ്ങളിൽ ആരെങ്കിലും അങ്ങയുടെ അനിഷ്ടത്തിൽ വീഴാനിടയായാൽ, ഓ, ദിവ്യഹൃദയമേ, അങ്ങ് മനസ്തപിക്കുന്ന പാപിയോട് എപ്പോഴും നന്മയും കരുണയും കാണിക്കുന്നവനാ ണെന്ന് അയാളെ ഓർമ്മിപ്പിക്കണമേ. ജീവിതാന്ത്യത്തിൽ അന്ത്യവേർപാടിന്റെ മണിനാദം മുഴങ്ങുകയും, മരണം ഞങ്ങളെ സന്താപത്തിൽ ആഴ്ത്തുകയും ചെയ്യുമ്പോൾ അങ്ങയുടെ അലംഘനീയമായ ആ കല്പന സ്വമേധയാ അനുസരിച്ചുകൊളളാമെന്നു വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഈ കുടുംബാംഗങ്ങളെല്ലാവരും മോക്ഷത്തിൽ ഒന്നുചേർന്ന് അങ്ങയുടെ മഹത്ത്വത്തെയും കാരുണ്യത്തെയും പാടിതിക്കുന്ന ഒരുദി വസം ആഗതമാകുമെന്നുള്ള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.

മറിയത്തിന്റെ വിമലഹൃദയവും, മഹത്ത്വമേറിയ പിതാവായ വിശുദ്ധ യൗസേപ്പും ഈ പ്രതിഷ്ഠയെ അങ്ങേക്ക് കാഴ്ചവയ്ക്കുകയും ഇതിന്റെ ഓർമ്മ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തിൽ ആവിർഭവിപ്പിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവും രക്ഷകനുമായ ഈശോയുടെ ദിവ്യഹൃദയത്തിന് എല്ലാ മഹത്ത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ.

ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ - ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ.

മറിയത്തിന്റെ വിമലഹൃദയമേ, -ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

വിശുദ്ധ മർഗ്ഗരീത്താമറിയമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

Comments

Popular posts from this blog

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Njangalkayi Daivamathave

Amma Yenna Randaksharathil | അമ്മ എന്ന രണ്ടക്ഷരത്തിൽ

Thirunama keerthanam

Baliyarppikan varuvin Chords