യുദ്ധവീരൻ യേശു എന്‍റെ കൂടെയുള്ളതാൽ | Yuddhaveeran Yeshu Ente Koodeyullathaal
യുദ്ധവീരൻ യേശു എന്‍റെ കൂടെയുള്ളതാൽ
ഒത്തുചേർന്നു കോട്ടകൾ തകർത്തിടും ഇനി
ശത്രുപാളയത്തിനെന്നും പേടി നൽകുമെൻ
ആത്മശക്തിയാലെ യുദ്ധം എന്നും ചെയ്തിടും(2)
ജയം ജയം തരുന്നവൻ സർവ്വശക്തനാകയാൽ
ഐക്യമായ് മുന്നേറിടും ജയം തരുന്നതാൽ (2)
വല്ലഭന്‍റെ പാത വിട്ടു മാറിടാത്തതാൽ
ശത്രുവിന്‍റെ തന്ത്രമൊക്കെ പാളിപ്പോയിടും
ദൂതന്മാരിൽ കാവലെന്‍റെ ചുറ്റുമുള്ളതാൽ
ധൈര്യമായ് മുന്നേറിടും ജയം തരുന്നതാൽ (2)
നന്മകൾ കവർന്നെടുത്ത ഘോരശത്രുവിൻ
വന്മതിലും കോട്ടയും തകർത്തു മാറ്റിടും
ദൈവരാജ്യം ഭൂമിയിൽ സംജാതമാകുവാൻ
മോദമായ് മുന്നേറിടും ജയം തരുന്നതാൽ (2)
Comments
Post a Comment