ORU GREESHMA RATHRIYIL | ഒരു ഗ്രീഷ്മ രാത്രിയിൽ | NITHYA MAMMEN | English and Malayalam Lyrics
Singer : Nithya Mammen
Music : Fr. Sinto Chiramal
Lyrics : Nithin K Cherian
Banner : Zion Classics
Produced : Jino Kunnumpurath
English
Oru greeshma rathriyil, pularkala swapnamayi
Malakha chaare ananja neram
maruvaakku chollidaathe, nalki nee nin youvvanam
Bhoolokha naadhante ammayaakaan
Nanniyodorkkunnu kanyasuthar njangal
Mery maathave nin thyaagaarppanam
(Oru greeshma raathriyil....)
Vibhaatha nakshatrame... Amme amalolbhave...
Swargeeya peedathil alankaara mettunna amme manohari...
Sneharchanaa... Ammakkekidunnitha...
Athmavin althaarayil....
Kulirala himabinduchoodiya, dhanu maasarathriyil
Elapozhiyum shishiraveedhiyil, thurakkaatha vaathil padikalil
Ullile jeevanaam paithalin novum thudippumaay nee alanju
Kaalithozhuthin orathirinnu, kannima thettaathe kaavalayi
Ullam nurungunna raathanuppin, Umma puthappinte choodu nalki..
Thaaraattu paattinte eenamaayi... Cherthu urakki nin hridayathaalam..
Unniye...pulki urankkiyorilam thennal...(2)
Amme nin kaathil manthrippoo maunamaayi..Nanni...Nanni mathram..
(Oru greeshma rathriyil...)
Pularoli vara shobhayekiya, jerusalem devalayathil..
Madhu chashaka ruchi pakarnnekiya, kaanayile kalayaana raavil...
Nee jeevanekiya daiveeka venpraavin, athavin kurukal nee arinjirunnu..
Kalvarikunnin thazhvaarayil, kannuneer chaalicha chithramaayi..
Mathru snehathinte theechithayil.. Puthra viyogathin saakshiyaayi..
Vaalsalyathode nin madiyilaayi...Thazhuki urakki nee pon makane...
Yerusalem puthrimaar kurishin vazhikalil..(2)
Amme nin kaathil manthrippoo maunamaayi..Nanni...Nanni mathram..
(Oru greeshma rathriyil...)
Malayalam
ഒരു ഗ്രീഷ്മ രാത്രിയിൽ, പുലർകാല സ്വപ്നമായി
മാലാഖ ചാരെ അണഞ്ഞ നേരം
മറുവാക്ക് ചൊല്ലിടാതെ, നൽകി നീ നിൻ യൗവ്വനം
ഭൂലോക നാഥന്റെ അമ്മയാകാൻ
നന്ദിയോടോർക്കുന്നു, കന്യാസുതർ ഞങ്ങൾ
മേരി മാതാവേ നിൻ ത്യാഗാർപ്പണം ...
( ഒരു ഗ്രീഷ്മ രാത്രിയിൽ..)
വിഭാത നക്ഷത്രമേ ..അമ്മേ അമലോത്ഭവേ ...
സ്വർഗ്ഗീയ പീഠത്തിൽ അലങ്കാരമേറ്റുന്ന അമ്മേ മനോഹരീ
സ്നേഹാർച്ചനാ... അമ്മക്കേകിടുന്നിതാ
ആത്മാവിൻ അൾത്താരയിൽ ...
കുളിരല ഹിമബിന്ദുചൂടിയ, ധനുമാസരാത്രിയിൽ ...
ഇലപൊഴിയും ശിശിരവീഥിയിൽ, തുറക്കാത്ത വാതിൽപടികളിൽ ...
ഉള്ളിലെ ജീവനം പൈതലിൻ നോവുംതുടിപ്പുമായ് നീ അലഞ്ഞു(2)
കാലിത്തൊഴുത്തിൻ ഓരത്തിരുന്നു,കണ്ണിമ തെറ്റാതെ കാവലായി
ഉള്ളം നുറുങ്ങുന്ന രാത്തണുപ്പിൽ, ഉമ്മപ്പുതപ്പിന്റെ ചൂട് നൽകി..
താരാട്ടു പാട്ടിൻറെ ഈണമായി...ചേർത്തു ഉറക്കി നിൻ ഹൃദയതാളം..
ഉണ്ണിയെ പുൽകി ഉറക്കിയൊരിളം തെന്നൽ (2)
അമ്മേ നിൻ കാതിൽ മന്ത്രിപ്പൂ മൗനമായ് ..നന്ദി ...നന്ദി മാത്രം
(ഒരു ഗ്രീഷ്മ രാത്രിയിൽ )
പുലരൊളി വരശോഭയേകിയ, ജറുസലേം ദേവാലയത്തിൽ ...
മധുചഷക രുചി പകർന്നേകിയ, കാനായിലെ കല്യാണരാവിൽ ...
നീ ജീവനേകിയ ദൈവീക വെൺപ്രാവിൻ, ആത്മാവിൻ കുറുകൽ നീ അറിഞ്ഞിരുന്നു (
കാൽവരികുന്നിൻ താഴ്‌വരയിൽ, കണ്ണുനീർ ചാലിച്ച ചിത്രമായി..
മാതൃസ്നേഹത്തിന്റെ തീചിതയിൽ..പുത്രവിയോഗത്തിൻ സാക്ഷിയായി..
വാത്സല്യത്തോടെ നിൻ മടിയിലായ്.. തഴുകി ഉറക്കി നീ പൊന്മകനെ..
യെരുശലേം പുത്രിമാർ കുരിശിൻ വഴികളിൽ...(2)
അമ്മെ നിൻ കാതിൽ മന്ത്രിപ്പൂ മൗനമായ് ...നന്ദി ..നന്ദി മാത്രം ...
( ഒരു ഗ്രീഷ്മ രാത്രിയിൽ ...)
Comments
Post a Comment