യഹോവ തൻ - Yahova Than | Eesow | Malayalam Lyrics

Malayalam Lyrics

യഹോവ തൻ ആലയത്തിൽ സ്നേഹമാം ബലി വേദിയിൽ ഗാഗുൽത്തായിലെ അനശ്വര യാഗത്തിൽ നിർമ്മല നിമിഷമൊരുങ്ങി (2) അദ്ധ്വാന ഭാരത്താൽ വലയുന്ന മക്കൾക്ക് അപ്പമായി മാറേണമേ (2) കുരിശിന്റെ പാതയിൽ പാപികൾക്കെന്നും നീ പെസഹാ വിരുന്നാകണേ സ്നേഹം വിളമ്പേണമേ തിരുബലി ഞങ്ങൾക്ക് പാഥേയമാകേണം നിരുപമ സ്നേഹത്തിന് അനുഭവമാകേണം (2) (യഹോവ തൻ) ബലിദാനമായി നീ പാപിയെ പുണരുമ്പോൾ സൗഖ്യമായി തീരേണമേ (2) അടിമതൻ തോളിലാ കരമൊന്നു പുൽകി നീ ഉത്ഥാനമാകേണമേ പറുദീസയെകേണമേ (യഹോവ തൻ) തിരുബലി ഞങ്ങൾക്ക് പാഥേയമാകേണം നിരുപമ സ്നേഹത്തിന് അനുഭവമാകേണം (2)

Comments

Popular posts from this blog

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Njangalkayi Daivamathave

Amma Yenna Randaksharathil | അമ്മ എന്ന രണ്ടക്ഷരത്തിൽ

Thirunama keerthanam

Baliyarppikan varuvin Chords