Eesho nee en jeevanil | ഈശോ നീയെന്‍ ജീവനില്‍ നിറയേണം

Eesho neeyen jeevanil nirayenam
Nadha neeyennullile swaramallo
Aathmavile cheru pulkootil
Kaanunnu nin thiru roopam njan
Kanivolumaa roopam

Eesho neeyen jeevanil nirayenam
Nadha neeyennullile swaramallo
Aathmavile cheru pulkootil
Kaanunnu nin thiru roopam njan
Kanivolumaa roopam

Thulumbumen kanneer kayal
Thuzhanju njan vannu
Ananthamam jeevitha bhaaram
Chumannu njan ninnu
Paatham thalarumbol
Thanalin varamay nee
Hridhayam muriyumbol
Amruthinuravaay nee
Ennalum aashraym nee maathram
En naadhaa
Thudakkuken kanneer
Eesho nee...

Kinavile samrajyangal
Thakarnu veezhumbol
Orayiram swanthanamayi
Uyarthumallo nee
Orupoo viriyumbol
Poonthen kiniyumbol
Kaatin kuliray nee
Enne thazhukumbol
Kaarunyame ninne ariyunnu en naadha
Namippu njan ennum
Eesho nee...2


ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ 
കാണുന്നു നിന്‍ തിരു രൂപം ഞാന്‍
കനിവോലുമാ രൂപം

ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ 
കാണുന്നു നിന്‍ തിരു രൂപം ഞാന്‍
കനിവോലുമാ രൂപം

തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ 
തുഴഞ്ഞു ഞാന്‍ വന്നൂ
അനന്തമാം ജീവിത ഭാരം 
ചുമന്നു ഞാന്‍ നിന്നൂ
പാദം തളരുമ്പോള്‍ 
തണലിന് മരമായി നീ 
ഹൃദയം മുറിയുമ്പോള്‍ 
അമൃതിന്നുറവായ് നീ
എന്നാലുമാശ്രയം നീ മാത്രം 
എന്‍ നാഥാ
തുടക്കുകെന്‍ കണ്ണീര്‍ 

ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ 
കാണുന്നു നിന്‍ തിരു രൂപം ഞാന്‍
കനിവോലുമാ രൂപം

കിനാവിലെ സാമ്രാജ്യങ്ങള്‍ 
തകര്‍ന്നു വീഴുമ്പോള്‍
ഒരായിരം സാന്ത്വനമായ് 
ഉയര്‍ത്തുമല്ലോ നീ
ഒരു പൂ വിരിയുമ്പോള്‍ 
പൂന്തേന്‍ കിനിയുമ്പോള്‍
കാറ്റിന്‍ കുളിരായ് നീ 
എന്നേ തഴുകുമ്പോള്‍
കാരുണ്യമേ നിന്നെ അറിയുന്നു 
എന്‍ നാഥാ
നമിപ്പു ഞാനെന്നും 

ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ 
കാണുന്നു നിന്‍ തിരു രൂപം ഞാന്‍
കനിവോലുമാ രൂപം

ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുല്‍ക്കൂട്ടില്‍ 
കാണുന്നു നിന്‍ തിരു രൂപം ഞാന്‍
കനിവോലുമാ രൂപം
കനിവോലുമാ രൂപം
കനിവോലുമാ രൂപം

Comments

Popular posts from this blog

Divya Karunyam Nee Ennil Thookenam | Nizhal | ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം | നിഴൽ | CandlesBandCBK

Thirunama keerthanam

Hridayam thakarnoru Naal | ഹൃദയം തകർന്നൊരു നാൾ

Annoru Naal Bethlehemil

There shall be showers of blessing | Aashishamaari undaagum